കൊറോണാവൈറസില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ പല്ല് തേയ്ക്കുന്നതിലൂടെ സഹായം ലഭിക്കുമെന്ന് ഡെന്റിസ്റ്റുമാര്‍. ടൂത്ത്പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജന്റുകള്‍ ഹാന്‍ഡ്-വാഷ് ജെല്ലിലും മറ്റും ഉള്‍പ്പെടുന്നതിന് സമാനമാണ്. ഇതുമൂലം മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈറസിനെ തടയാമെന്നാണ് വിദഗ്ധരുടെ പക്ഷം.
വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് രണ്ട് മിനിറ്റ് പല്ല് തേക്കാനാണ് പ്രൊഫസര്‍ മാര്ട്ടിന് ആഡി ഉപദേശിക്കുന്നത്. ഇതുവഴി വൈറസ് പിടിപെടുന്നതോ, പകരുന്നതോടെ ഒഴിവാക്കാം. വൈറസിനെ തടയാന്‍ കൈകള്‍ കഴുകുകയും, മുഖത്ത് തൊടുന്നത് ഒഴിവാക്കാനും ഉപദേശിക്കുന്നവര്‍ വായിന്റെ ശുചിത്വം സംബന്ധിച്ച് പറയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗികളും, പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണകരമാണെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ എമെറിറ്റസ് പ്രൊഫസര്‍ വ്യക്തമാക്കി. ടൂത്ത്പേസ്റ്റിലെ ആന്റിമൈക്രോബിയല്‍ ആക്ഷന്‍ മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഉണ്ടാകും. ഇതോടെ ഉമിനീരിലെ വൈറസിന്റെ ശേഷി കുറയും, വായിലേക്ക് വൈറസ് പ്രവേശിക്കുന്നതും തടയും, അദ്ദേഹം പറയുന്നു.
പല്ലുതേച്ച ശേഷം വായ് കഴുകണമെന്നില്ലെന്നാണ് പ്രൊഫ. ആഡിയുടെ പക്ഷം. ബാക്കിയുള്ള പേസ്റ്റിന്റെ അംശം വായില്‍ തുടരുന്നത് നല്ലതാണത്രേ!