പ്രണയബന്ധങ്ങള്‍ തകരുന്നത് ലോകത്തിലെ ആദ്യ സംഭവമല്ല. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഇത് നടക്കുമ്പോള്‍ എല്ലാവര്ക്കും ഈ വിധത്തില്‍ ചിന്തിക്കാനേ കഴിയൂ. ലോകം അവസാനിച്ചെന്ന് കഴിയുന്നിടത്ത് സ്വയം ഒറ്റപ്പെട്ട് നിന്ന് പോകും, ഏതൊരാളും. എന്നാല്‍ ഇതില്‍ ചില ഗുണങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാം.
കൂടുതല്‍ സന്തോഷമുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള സമയമാണ് ഏത് പ്രണയ തകര്‍ച്ചയും. ഓര്‍മ്മകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. പ്രണയിച്ചവര്‍ അകന്നാല്‍ മറ്റുള്ളവരോട് മോശം കഥകള്‍ പറയുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ പോസിറ്റീവ് കാഴ്ചപ്പാടോടെ ഇതിനെ കാണാന്‍ സാധിച്ചാല്‍ സ്വന്തം ജീവിതത്തിലും ആ പോസിറ്റീവ് അവസ്ഥ രൂപപ്പെടും.
തകര്‍ന്ന ബന്ധത്തിലെ തെറ്റുകള്‍ മനസ്സിലാക്കണം. പുതിയൊരു പ്രണയിതാവിനെ കണ്ടുമുട്ടുമ്പോള്‍ ഇത് ഒഴിവാക്കാം. തെറ്റായ ഒരു ബന്ധത്തില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥ ഒഴിവാക്കുന്നതോടെ ആരോഗ്യം, ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും. ഇതുവരെ കാമുകനും, കാമുകിയും പരസ്പരം ചെലവഴിച്ചിരുന്ന, ഫോണ്‍ വിളിക്കാനും, ചിന്തിച്ച് കൂട്ടാനും ഉപയോഗിച്ച ആ സമയം ലാഭം വരും. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം ചെലവാക്കാം.
സ്വയം സമയം ചെലവാക്കുന്നതും അനിവാര്യമാണ്. ശ്രദ്ധ മാറ്റാന്‍ ആരോഗ്യപരമായി ശ്രദ്ധിക്കാം ഇത് വഴി മുന്നോട്ട് നീങ്ങാം. ഒരു വാതില്‍ അടച്ചാല്‍ മറ്റ് വാതിലുകള്‍ ഉണ്ടെന്ന് മറക്കേണ്ട. അത് പുതിയൊരു കരിയറാകാം, പുതിയ ഹോബിയാകാം, എന്തുമാകാം. ഇനി പുതിയൊരു പ്രണയിതാവിനെ ലഭിക്കാനും സാധ്യതയുണ്ട്, അതുകൊണ്ട് പോയത് പോട്ടെ, ഭാവി ഗുഡ്ഡാണ്!