മെയ് 13ന് ബോക്‌സ്ഓഫീസില്‍ തീപാറും; ലാലേട്ടന്റെ മരക്കാറും, ഫഹദിന്റെ മാലിക്കും ഏറ്റുമുട്ടും; കപ്പ് ആരടിക്കും?

Box office war- Marakkar V/s Malik

0
160

കൊവിഡും, മറ്റ് പ്രശ്‌നങ്ങളും മൂലം സിനിമാ ലോകം വലിയ അനക്കങ്ങളില്ലാതെ കിടക്കുകയാണ്. തീയേറ്ററുകള്‍ തുറന്നെങ്കിലും പ്രേക്ഷകര്‍ വന്‍തോതില്‍ എത്തുന്നുമില്ല. ഈ അവസ്ഥയൊന്ന് മാറാനാണ് ദൃശ്യം 2 തീയേറ്ററുകളില്‍ എത്തണമെന്ന വാദം ഉയര്‍ന്നത്. പക്ഷെ സംഗതി നടന്നില്ല. പക്ഷെ തീയേറ്റര്‍ ഉടമകളും, സിനിമാ പ്രേമികളും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്ന തീയതിയായി മെയ് 13 മാറുകയാണ്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മെയ് 13ന് തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആഘോഷത്തില്‍ ഇരിക്കുമ്പോഴാണ് ഫഹദ് ഫാസിലിന്റെ മാലിക് ഇതേ തീയതി തങ്ങളുടെ ചിത്രത്തിന്റെ റിലീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മരക്കാറും, മാലിക്കും വലിയ ക്യാന്‍വാസില്‍ ഒരുക്കിയ ചിത്രങ്ങളാണെന്നതാണ് സവിശേഷത. കോടികള്‍ ഇറക്കിയ മരക്കാര്‍ കൊവിഡ് വിലക്കുകള്‍ മൂലം തീയേറ്ററുകള്‍ കാണാതെ ഇരിക്കുകയാണ്. ഇതിനിടയിലാണ് മാലിക്ക് കൂടി മെയ് 13 റിലീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

എന്തായാലും മോഹന്‍ലാലും സംഘവും ഒരുവശത്ത് എത്തുമ്പോള്‍ മറുഭാഗത്ത് ഫഹദ് ഫാസിലും സംഘവും മാലിക്കുമായി എത്തും. തീയേറ്ററില്‍ ആഘോഷം തിരിച്ചെത്താന്‍ ഇതിലും നല്ലൊരു തീയതി വേറെ കാണില്ലല്ലോ!