പുല്‍വാമ ഭീകരാക്രമണത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനോടുള്ള രോഷം രാജ്യത്ത് പുകയുകയാണ്. ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നില്‍ക്കുമ്പോഴും തെറ്റ് സമ്മതിക്കാന്‍ പാകിസ്ഥാന് തയ്യാറല്ല, എന്നുമാത്രമല്ല അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിലും ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകുകയാണ്. തന്റെ ആദരവ് സൂചിപ്പിക്കാന്‍ ഒരു യുവാവ് ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ വ്യത്യസ്തമാകുന്നത്. തന്റെ ശരീരത്തില്‍ വീരചരമം അടഞ്ഞ 71 സൈനികരുടെ പേരുകളാണ് ഈ യുവാവ് ശരീരത്തില്‍ പച്ചകുത്തിയത്.
രാജസ്ഥാനിലെ ബിക്കാനര്‍ സ്വദേശി ഗോപാല്‍ ശരണാണ് തന്റെ ശരീരത്തില്‍ 71 സൈനികരുടെ പേരുകള്‍ ടാറ്റൂ ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രാജ്യത്തിനായി സേവനം ചെയ്യവെ കൊല്ലപ്പെട്ടവരുടെ പേരുകള്‍ അവര്‍ക്കുള്ള ആദരവായാണ് താന്‍ ടാറ്റൂ ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. ഭഗത് സിംഗ് യൂത്ത് ബ്രിഗേഡ് എന്ന സംഘടനയിലെ അംഗമാണ് ഗോപാല്‍.