തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയതോടെ പ്രചരണം പൊടിപൊടിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപനും, ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. തൃശ്ശിവപേരൂരില്‍ ആര് വെന്നിക്കൊടി പാറിക്കുമെന്ന് ഇപ്പോഴും ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് വേദിയിലെത്തിയത് നടന് ബിജു മേനോനാണ്.