ദീപാവലി ആഘോഷങ്ങളില്‍ കച്ചവടം പിടിക്കാന്‍ തീയേറ്ററുകളില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് പതിവാണ്. ഇക്കുറി ദീപാവലി റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച ഇളയദളപതി വിജയ് ചിത്രം ബിജില്‍ ഒക്ടോബര്‍ 25ന് റിലീസ് ചെയ്യുമെന്ന് ചൊവ്വാഴ്ചയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഇതേ ദിവസം കാര്‍ത്തിയുടെ കൈതിയുടെ റിലീസ് കുറിച്ചിരിക്കവെയാണ് വിജയ് ചിത്രവും ഇതേ ദിനം റിലീസിനായി തെരഞ്ഞെടുത്തത്.
രണ്ട് ചിത്രങ്ങള്‍ക്കും വ്യത്യസ്തമായ പ്രമേയങ്ങളാണെന്നത് കൊണ്ട് തന്നെ ബോക്സ് ഓഫീസില്‍ ആഘോഷം തീര്‍ക്കുമെന്നാണ് പ്രതീക്ഷ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതിയില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ ജയില്‍ചാടുന്ന തടവുകാരനാണ് കാര്‍ത്തി എത്തുന്നത്. ആക്ഷനും, കേസും നിറഞ്ഞ ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ പ്രതീക്ഷകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. നരേന്, ധീന, ജോര്‍ജ്ജ് മറിയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാണ്.
ആറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ബിജില്‍ 2 മണിക്കൂര്‍ 53 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ്. നയന്‍താര, വിവേക്, കതിര്, ജാക്കി ഷ്രോഫ്, ഡാനിയല്‍ ബാലാജി എന്നിവരാണ് മറ്റ് താരങ്ങള്‍. 2016-ല്‍ തെരി, 2017-ല്‍ മെര്‍സല്‍ എന്നീ മെഗാ ഹിറ്റുകള്‍ ഒരുക്കിയ ആറ്റ്ലി-വിജയ് കൂട്ടുകെട്ട് ഹാട്രിക് അടിക്കുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.