വാക്‌സിനെടുക്കൂ, ബിയര്‍ അടിക്കൂ! കേരളത്തില്‍ എങ്ങാനും ഈ ഓഫര്‍ കൊടുത്താല്‍?

0
291

കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ കുത്തിവെയ്ക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍! മലയാളക്കരയില്‍ എങ്ങാനുമാണ് ഈ ഓഫര്‍ എങ്കില്‍ എന്തായിരിക്കും അവസ്ഥ. ചോദിക്കാനുണ്ടോ, വാക്‌സിന്‍ അല്ലെങ്കില്‍ തന്നെ ആവശ്യത്തിന് തികയുന്നില്ല, അതിന്റെ ആവശ്യം ഒന്നുകൂടി ഉയരും.

പക്ഷെ ഭാഗ്യത്തിന് നമ്മുടെ നാട്ടിലെ സര്‍ക്കാരിന് അത്തരം അതിബുദ്ധികള്‍ ഒന്നും തല്‍ക്കാലം തോന്നിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത കൂട്ടാനായി ഈ ‘ബിയര്‍’ ഓഫര്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ ജനതയുടെ സഹായമാണ് തങ്ങള്‍ തേടുന്നതെന്ന് ബൈഡന്‍ പ്രസ്താവിച്ചു. എല്ലാവരും വാക്‌സിനെടുത്താല്‍ കൊവിഡ്-19ല്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കഴിയും, പ്രസിഡന്റ് വ്യക്തമാക്കി.

70 ശതമാനം മുതിര്‍ന്നവര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭ്യമാക്കുകയാണ് ബൈഡന്റെ ലക്ഷ്യം. 12 സ്റ്റേറ്റുകള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ ഹാജരാകാതെ മുങ്ങിയതോടെയാണ് ഇത്തരം ഓഫറുകളുമായി ബൈഡന്‍ മുന്നോട്ട് വരാന്‍ നിര്‍ബന്ധിതനായത്.

അടിക്കുറിപ്പ്: ഈ ബിയര്‍ ഓഫര്‍ കേരളത്തില്‍ നടപ്പാക്കിയെങ്കില്‍ ചിലപ്പോള്‍ വാക്‌സിന്‍ ബാക്കി വന്നേക്കും, എന്നാലും ബിയര്‍ ഉത്പാദനം കൂടുമായിരുന്നു!