ലോകകപ്പ് ഫൈനലില്‍ ആര് ജയിച്ചു? 2019 ലോകകപ്പ് ഇംഗ്ലണ്ടിന് കിട്ടിയെങ്കിലും ഫൈനല്‍ ആര് വിജയിച്ചെന്ന ചോദ്യത്തിന് ഇപ്പോഴും കിട്ടിയിട്ടില്ല. ഐസിസിയുടെ ബൗണ്ടറി നിയമം ക്രിക്കറ്റ് ആരാധകരും, മുന്‍ ക്രിക്കറ്റര്‍മാരും ചര്‍ച്ച ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ്.
ഇതിനിടെയാണ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന് ഐസിസിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അല്‍പ്പം തമാശ കൂടി കലര്‍ത്തിയ ബച്ചന്റെ ട്വീറ്റിന് വമ്പന്‍ കൈയടിയാണ് ഓണ്‍ലൈന്‍ ലോകം നല്‍കുന്നത്. ട്വീറ്റ് ഇങ്ങനെ-
‘നിങ്ങളുടെ കൈയില്‍ 2000 രൂപ, എന്റെ കൈയിലും 2000 രൂപ. നിങ്ങളുടെ കൈയിലുള്ളത് 2000-ന്റെ ഒറ്റ നോട്ട്. എന്റെ കൈയില്‍ 500-ന്റെ നാല് നോട്ട്. ആരാണ് ധനികന്? ഐസിസി നിയമപ്രകാരം കൈയില്‍ 500-ന്റെ നാല് നോട്ടുള്ള ആളാണ് പണക്കാരന്’, ബച്ചന് ട്വീറ്റ് ചെയ്തു.
ഫൈനല്‍ മത്സരം 241 റണ്ണില്‍ സമനില ആയതോടെയാണ് കാര്യങ്ങള്‍ സൂപ്പര്‍ ഓവറിലെത്തിയത്. അവിടെയും സമനില. ഇതോടെ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ നിശ്ചയിക്കുകയായിരുന്നു.