എംസിക്ക് 620, സെലിബ്രേഷന്‍ 580, മാജിക് മൊമന്റ്‌സ് 1010; പകരംവീട്ടി സര്‍ക്കാര്‍; പുതുക്കിയ വില റെഡി!

Kerala alcohol price updated, new price list?

0
678

എത്ര വിലകൂട്ടി വിറ്റാലും കേരളത്തില്‍ പുഷ്പം പോലെ വിറ്റുപോകുന്ന ഒരേയൊരു സാധനമേയുള്ളൂ, അതാണ് സാക്ഷാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മദ്യവില്‍പ്പന കൊറോണാവൈറസ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ കുറവ് കൂടി പരിഹരിക്കാനെന്നവണ്ണം ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും, മറ്റുള്ളവയ്ക്ക് 35 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ച് കേരള സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ബിവേറജിന് പുറമെ ബാറുകളില്‍ നിന്നും മദ്യക്കുപ്പി പാഴ്‌സല്‍ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

ബിവറേജസ് കോര്‍പ്പറേഷന്റെ പുതുക്കിയ നിരക്ക് പ്രകാരം മദ്യവിലകള്‍ ഇങ്ങനെ:

മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷന്‍ റം ഫുള്‍ – പഴയ വില 520 രൂപ, പുതിയ വില 580 രൂപ

ഓള്‍ഡ് മങ്ക് റം ഫുള്‍ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ

ഗ്രീന്‍ ലേബല്‍ വിസ്‌കി – ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ

മാജിക് മൊമന്റ്‌സ് വോഡ്ക – ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ

എംഎച്ച് ബ്രാണ്ടി – ഫുള്‍ പഴയ വില 820 രൂപ, പുതിയ വില 910 രൂപ

എംജിഎം വോഡ്ക – ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ

സ്മിര്‍നോഫ് വോഡ്ക – ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ