ലോക്ക്ഡൗണില്‍ കുടുങ്ങിയത് മുതല്‍ ഇതുവരെ ചെയ്യാത്ത പലവിധ ജോലികളിലും മുഴുകിയിരിക്കുകയാണ് ജനം. ജീവിതത്തില്‍ ഇന്നുവരെ സ്വന്തം വസ്ത്രം വൃത്തിയാക്കാത്തവര്‍ ആ ജോലി ശീലമാക്കിയിരിക്കുന്നു. വീട് വൃത്തിയാക്കുന്നു. യുട്യൂബ് നോക്കി ഭക്ഷണം പാകം ചെയ്യുന്നു, എന്തിനേറെ പറയുന്നു കേക്ക് വരെ ഉണ്ടാക്കുന്നു. അങ്ങനെ വരുമ്പോള്‍ പങ്കാളിക്കൊപ്പമുള്ള സെക്സ് ലൈഫിന്റെ കാര്യമോ?
ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ പ്രത്യേകതയും സൗഭാഗ്യവും അതുതന്നെ. മറ്റുള്ളവരുടെ ശല്യമില്ലാതെ പങ്കാളികള്‍ കൂടുതല്‍ സമയം ഒരുമിച്ച് കഴിയുന്ന സമയം. ക്രിയേറ്റീവായി ചിന്തിച്ച് വിനിയോഗിച്ചാല്‍ ജീവിതത്തിലെ മറ്റു തിരക്കുകളില്‍ നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാം.
ഏറെക്കാലമായി ഉള്ളില്‍ സൂക്ഷിച്ച പിണക്കം, നീരസങ്ങള്‍ ഇവയെല്ലാം പറഞ്ഞുതീര്‍ക്കാന്‍ കൂടി ശ്രമിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഉള്ളില്‍ പുകഞ്ഞ് കൊണ്ടിരുന്നാല്‍ ലോക്ക്ഡൗണ്‍ കാലം ദുരിതമയമാകും. പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് കൂട്ടുകൂടിയാല്‍ സെക്സും മെച്ചപ്പെടും.
പങ്കാളിയെ സ്നേഹിക്കാന്‍ ആര്‍ക്കും പ്രത്യേകിച്ച് കാരണമൊന്നും ആവശ്യമില്ല. അതിന്റെ ഒരു ഭാഗം തന്നെയാണ് സെക്സും. ജോലിയിലെ ടെന്‍ഷനും മറ്റുമായി അത് മറന്നവര്‍ക്ക് ലോക്ക്ഡൗണ്‍ ഒരു അവസരമാണ്!