ഇടയ്ക്ക് പെയ്യുന്ന മഴ ആശ്വാസത്തിനൊപ്പം, ആശങ്കയും സമ്മാനിച്ച് മുന്നേറുകയാണ്. എന്നിരുന്നാലും കനത്ത ചൂട് പലരുടെയും ഉറക്കം കെടുത്തുന്നു. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍ ഉള്ളവര്‍ സുഖമായി ഉറങ്ങുമ്പോള്‍ മറ്റ് പലരുടെയും അവസ്ഥ മറിച്ചാണ്. ഫാനിന് എത്ര സ്പീഡ് കിട്ടിയാലും മതിയാകില്ലെന്ന അവസ്ഥ.
ലോകത്തിന്റെ പല ഭാഗങ്ങളിലും വേനല്‍ കൊടുമുടി കയറുകയാണ്. ഇതോടെയാണ് നല്ല ഉറക്കം കിട്ടാന്‍ തങ്ങള്‍ ചെയ്യുന്ന ടെക്നിക്കുകള്‍ ചിലര്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുന്നത്. തണുപ്പോടെ ഉറങ്ങാനുള്ള ഒരു ടെക്നിക്ക് ബെഡ്ഷീറ്റുകള്‍ ഫ്രീസറില്‍ വെച്ച ശേഷം ഉപയോഗിക്കുകയാണ്.
സീല്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഒരു ബാഗില്‍ ബെഡ് ഷീറ്റ് ഇട്ട് ഫ്രീസറില്‍ വെയ്ക്കാം. കിടക്കുന്നതിന് മുന്‍പ് ഇത് പുറത്തെടുത്ത് ബെഡില്‍ വിരിച്ച് സുഖറമായി ഉറങ്ങാം. ചിലര്‍ രാത്രി അണിയാനുള്ള വസ്ത്രങ്ങളും ഈ വിധം ഫ്രീസറില്‍ വെയ്ക്കുന്നുണ്ട്.