പ്രമേഹം നിയന്ത്രിക്കാന്‍ വാഴക്കുടപ്പന്‍ ബെസ്റ്റല്ലേ; പിന്നെയുമുണ്ട് ഒരുപാട് ഗുണങ്ങള്‍

0
396

പ്രമേഹം ഒരു തവണ പിടികൂടിയാല്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്തുക മാത്രമാണ് മാര്‍ഗ്ഗമെന്നത് വസ്തുതയാണ്. ഡയറ്റ് നിയന്ത്രണം ഇതിനുള്ള നല്ലൊരു വഴിയാണ്. വ്യായാമവും, ഡയറ്ററി ഫൈബറും, ആന്റിഓക്‌സിഡറും നിറഞ്ഞ ഭക്ഷണക്രമവും ചേര്‍ന്ന് പ്രമേഹത്തെ നിയന്ത്രിക്കാം.

ആയുര്‍വ്വേദം പറയുന്നത് അനുസരിച്ച് വാഴക്കുടപ്പന്‍ ഈ രോഗത്തിന് നല്ലൊരു പ്രതിവിധിയാണ്. വാഴയുടെ പൂവായ ഈ ഭാഗം പ്രമേഹത്തിനുള്ള ഫുഡ് സപ്ലിമെന്റിന് തുല്യമായ രീതിയില്‍ ഗുണം ചെയ്യുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഉയര്‍ന്ന ഡയറ്ററി ഫൈബറും, ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് വാഴക്കുടപ്പന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കുന്നതാണ് ഈ പൂവിന്റെ പ്രത്യേകതയും.

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങളുടെ ആരോഗ്യത്തിനും, പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാനും സഹായിക്കും. പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തിനും, മുലയൂട്ടുന്ന അമ്മമാര്‍ക്കും, കുഞ്ഞുങ്ങളിലെ ഇന്‍ഫെക്ഷന്‍ തടയാനും വാഴക്കുടപ്പന്‍ സഹായിക്കും.

വൈറ്റമിന്‍ എ, സി, കാല്‍ഷ്യം, അയേണ്‍ എന്നിവയെല്ലാം ചേരുന്നതിനാല്‍ ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാനും പ്രയോജനം ചെയ്യും.