കഷണ്ടിയുള്ള ചേട്ടന്‍മാര്‍ ശ്രദ്ധിക്കുക; കൊറോണ പിടിച്ചാല്‍ കടുപ്പമേറും; കാരണം ഹോര്‍മോണുകള്‍

Bald is beautiful when not mixed with Corona

0
256

കഷണ്ടിക്കും, അസൂയയ്ക്കും മരുന്നില്ലെന്നാണ് പഴമൊഴി. കൊറോണയ്ക്കും തല്‍ക്കാലം പ്രതിരോധമില്ലെന്ന് പുതുമൊഴി. ഇതെല്ലാം ഈ അവസരത്തില്‍ പറയാനുണ്ടായ കാര്യം എന്തെന്നല്ലേ, പറയാം. കഷണ്ടിയുള്ള പുരുഷന്‍മാര്‍ക്ക് കൊറോണാവൈറസ് ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

പുരുഷ ഹോര്‍മോണുകള്‍ വൈറസിന് കോശങ്ങളെ അക്രമിക്കാനുള്ള സഹായം ചെയ്തുനല്‍കുന്നതാണ് ഇതിന് കാരണം. പുരുഷന്‍മാരുടെ മുടി നഷ്ടപ്പെടുത്തുന്ന ആന്‍ഡ്രജന്‍ ഹോര്‍മോണാണ് സ്പാനിഷ് ആശുപത്രികളിലെ ചില കടുത്ത കൊവിഡ്-19 കേസുകള്‍ക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍.

യുഎസില്‍ രോഗം ബാധിച്ച് മരിച്ച ആദ്യത്തെ ഫിസിഷ്യന്‍ ഡോ. ഫ്രാങ്ക് ഗാബ്രിനും കഷണ്ടിയുണ്ടായിരുന്നു. അതുകൊണ്ട് ഈ കണ്ടെത്തലിന് ഗാബ്രിന്‍ സൈന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കഷണ്ടി രോഗം ദുസ്സഹമാകാനുള്ള ഒരു സൂചകമായി കണക്കാക്കാമെന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. കാര്‍ലോസ് വാംബിയര്‍ പറഞ്ഞു.

കൊറോണ ബാധിക്കുന്ന സ്ത്രീകളേക്കാള്‍ കൂടുതലായി പുരുഷന്‍മാര്‍ ഇരകളാകുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.