അമ്മ കുളിക്കാന്‍ പോയ നേരം നോക്കി കുഞ്ഞ് നടക്കാന്‍ ഇറങ്ങി; കാഴ്ച കണ്ടാല്‍ ചങ്ക് പെടയ്ക്കും!

0
442

അമ്മ കുളിക്കാന്‍ കയറിയ നേരം നോക്കി കുഞ്ഞ് മകളൊന്ന് നടക്കാന്‍ ഇറങ്ങി, അതില്‍ വലിയ കുഴപ്പമൊന്നും ആര്‍ക്കും തോന്നില്ല. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ അഞ്ചാം നിലയില്‍ നിന്നും ഇറങ്ങിയ കുഞ്ഞ് തൊട്ടപ്പുറത്ത് മരണമുണ്ടെന്ന് പോലും അറിയാതെയാണ് കെട്ടിടത്തിന്റെ അരികിലൂടെ നടന്നത്. ടെനെറിഫിലെ അഡെജിലുള്ള ഹോളിഡേ ഫ്‌ളാറ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ജനലിലൂടെ പുറത്തിറങ്ങിയ പെണ്‍കുഞ്ഞ് അഞ്ചാം നിലയിലെ അതിരിലൂടെയാണ് നടന്നത്. അടുത്ത ബാല്‍കണിയിലേക്ക് എത്താന്‍ നോക്കിയ ശേഷം ഇവിടെ ഇരിക്കുകയും ചെയ്തു. ബാല്‍ക്കണിയിലേക്ക് കയറി സുരക്ഷിതയാകേണ്ടതിന് പകരം താന്‍ വന്ന വഴിയെ തിരികെ പോകുകയും ചെയ്യുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ലോകം ഇപ്പോള്‍ ശ്വാസം അടക്കിപ്പിടിച്ച് കാണുന്നത്. തങ്ങളുടെ മുറിയുടെ അരികിലെ ജനലിലേക്ക് എത്തുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് കുഞ്ഞിന്റെ ആകാശനടത്തമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് അറിയിക്കാന്‍ ടൗണ്‍ ഹാള്‍ റിപ്പോര്‍ട്ട് തേടി. കൂടുതല്‍ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ലെന്ന ആശ്വാസത്തിലാണ് അയല്‍വാസികള്‍. കാര്യമായി കാറ്റ് വീശാതിരുന്നതും ഗുണകരമായി. അല്ലായിരുന്നെങ്കില്‍ വീഡിയോ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു.