ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സ്ത്രീകള്‍ യാത്ര ചെയ്ത ബസിന് നേരെ കല്ലേറ് നടത്തിയ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരില്‍ നടത്തിയ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. എല്ലാവരും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശികളാണ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അക്രമത്തില്‍ ബസുകള്‍ക്ക് കേടുപാട് സംഭവിച്ചതിന് പുറമെ ഏതാനും സംഘാടകര്‍ക്ക് പരുക്കുമേറ്റു. നിസ്സാര പരുക്കുകളോടെ രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെരുമ്പയ്ക്കും, കാലിക്കടവിനും ഇടയില്‍ വെച്ചായിരുന്നു സംഭവം.
അയ്യപ്പ ജ്യോതി സിപിഎമ്മിനെ എത്രത്തോളം രോഷത്തിലാക്കുന്നുവെന്നാണ് ഈ അക്രമങ്ങള്‍ കാണിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശന്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി അയ്യപ്പജ്യോതി പരിപാടി സംഘടിപ്പിച്ചത്. കേരള സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതിലിന് മറുപടിയായാണ് ഈ ചടങ്ങ് നടന്നത്.