ചരിത്രം തിരുത്തിക്കുറിച്ച് ആദ്യത്തെ എസ്‌യുവിയുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍; ഒന്നരക്കോടിയുടെ ഡിബിഎക്‌സ് ഇന്റീരിയര്‍

0
378

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യത്തെ എസ്‌യുവി നവംബര്‍ 20ന് ബീജിംഗില്‍ പുറത്തിറക്കും. ഒന്നരക്കോടിയോളം വിലയുള്ള ഡിബിഎക്‌സ് എസ്‌യുവി അഞ്ച് ഡോര്‍, അഞ്ച് സീറ്റ് 4 x 4 വാഹനമാണ്.

അനായാസം ഉപയോഗിക്കാവുന്ന ഫംഗ്ഷനുകള്‍ ക്രമീകരിച്ച ഇന്റീരിയറാണ് ഡിബിഎക്‌സിനുള്ളത്. കാശുള്ളവന്റെ വാഹനമായത് കൊണ്ട് ഏത് വലുപ്പത്തിലുള്ള കസ്റ്റമറെയും സുഖകരമായ യാത്രക്ക് അനുയോജ്യമായ സീറ്റുകളാണ് ഒരുക്കുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും വലിയ വിപണിയെന്ന നിലയിലാണ് പുതിയ എസ്‌യുവി ഉദ്ഘാടനം ചൈനയിലാക്കുന്നത്. ബെന്റ്‌ലെ ബെന്റായ്ഗയാണ് നേരിട്ട് വിപണിയില്‍ ഏറ്റുമുട്ടുന്ന എതിരാളി.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എഞ്ചിന്‍ 550 കുതിരശക്തിയാണ് ഉത്പാദിപ്പിക്കുക. സുരക്ഷയും, സ്‌പോര്‍ട്ടി ഫീലും സംയോജിപ്പിച്ചാണ് ഡിബിഎക്‌സ് നിരത്തിലെത്തുക.