ആപ്പിള്‍ 5ജി ഫോണ്‍ ഇറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും

0
246

3ജി, 4ജി എന്നിവ കടന്ന് ലോകം 5ജി യുഗത്തിലേക്ക് കടക്കുകയാണ്. പുതുതലമുറയിലെ അതിവേഗ ഇന്റര്‍നെറ്റിന് അനുയോജ്യമായ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോണ്‍നിര്‍മ്മാതാക്കള്‍. എന്നാല്‍ 5ജി സേവനത്തിന് അനുയോജ്യമായ ഐഫോണ്‍ പുറത്തിറക്കാന്‍ 2020 വരെ കാത്തിരിക്കണമെന്നാണ് സൂചന. 5ജി ഐഫോണ്‍ തയ്യാറാക്കാനുള്ള പദ്ധതി 2020 വരെയെങ്കിലും മാറ്റിവെയ്ക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.

ആപ്പിള്‍ 5ജി വൈകിക്കുന്നത് എതിരാളികള്‍ക്ക് സന്തോഷവാര്‍ത്തയാണ്. സാംസംഗ് പോലുള്ള കമ്പനികള്‍ അനുയോജ്യമായ 5ജി ഫോണുകള്‍ വിപണിയില്‍ ഉപയോക്താക്കളുടെ വിശ്വാസം നേടാന്‍ കഴിയും. 2019-ല്‍ മൊബൈല്‍ ഡാറ്റ സ്പീഡ് വര്‍ദ്ധിക്കുന്ന സുപ്രധാന ചുവടുവെപ്പിന് ആരംഭമാകും. പുതിയ നെറ്റ്‌വര്‍ക്കുകള്‍ രംഗത്തിറങ്ങി ഒരു വര്‍ഷം കാത്തിരുന്ന ശേഷം മതി ഐഫോണ്‍ എത്താനെന്നാണ് ടെക് വമ്പന്‍മാരുടെ തീരുമാനം.

ഇക്കാര്യത്തില്‍ ആപ്പിളിന്റെ തീരുമാനം ശരിയാണെന്നാണ് വിദഗ്ധരുടെയും അഭിപ്രായം. എതിര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ 5ജി വിപണിയിലേക്ക് എടുത്ത് ചാടുമ്പോള്‍ കവറേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്ന് അവര്‍ കരുതുന്നു. ഇതോടെ ഉപയോക്താക്കള്‍ ഫോണ്‍ വാങ്ങാന്‍ ഒന്ന് മടിക്കും, ആപ്പിള്‍ പ്രതീക്ഷിക്കുന്നു.

അതേസമയം ക്വാല്‍കോമുമായുള്ള പ്രശ്‌നങ്ങളാണ് ആപ്പിളിന്റെ പിന്‍വലിയലിന് കാരണമെന്നാണ് കരുതുന്നത്. 5ജി എനേബിള്‍ഡ് ചിപ്പുകള്‍ ഇവരില്‍ നിന്നാണ് ആപ്പിളിന് ലഭിക്കേണ്ടത്. ഇന്റര്‍ കോര്‍പ്പുമായി ചേര്‍ന്ന് ചിപ്പ് ലഭിക്കുന്നത് 2019ല്‍ നടക്കില്ലെന്നതും പ്രതിസന്ധിയാണ്.