ആട് കിടന്നിടത്ത് അഞ്ചാം പാതിര; മിഥുന്‍ മാനുവല്‍ തോമസിന് ഇതെന്ത് പറ്റി?

Anjaaam Pathiraa, it's a director's movie

0
340

‘ആട് ഒരു ഭീകര ജീവിയാണ്’
ആയിക്കോട്ടെ അതിന് ആര്‍ക്കാണ് പരാതി?

‘ആന്‍ മറിയ കലിപ്പിലാണ്’
കലിപ്പ് ഇച്ചിരി കുറയ്ക്കാന്‍ പറ്റുമോ?

‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’
ചുമ്മാ ഫാന്‍സുകാരെ പറയിക്കാന്‍….!!!

‘അഞ്ചാം പാതിര’
ശെന്റെ പൊന്നോ, ഇത് സരിക്കും മിഥുന്‍ മാനുവല്‍ തോമസിന്റെ പടമാണോ? എന്നാ പടമാടാ ഉവ്വേ. സംഗതി പൊളിച്ചു, തിമിര്‍ത്തു, തകര്‍ത്തു. ഇനിയൊരു മിഥുന്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയാലോ!!!

അതെ, അഞ്ചാം പാതിര എന്ന സിനിമ തീയേറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സിനിമാ ആരാധകരുടെ മൊഴി മാറുകയാണ്. തമാശയും, പ്രണയവുമൊക്കെയായി കഥ പറഞ്ഞ മിഥുന്‍ മാനുവല്‍ തോമസ് ഈ ക്രൈം ത്രില്ലര്‍ ഒരുക്കിയപ്പോള്‍ മലയാളി ഞെട്ടിയെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല.

കൃത്യമായ പ്ലേസ്‌മെന്റും, കഥാപാത്ര സൃഷ്ടിയും, തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലിന് ഒരു കുറവുമില്ലാത്ത കഥയുമായി മിഥുന്‍ മാനുവല്‍ തോമസ് ഇപ്പോഴാണ് പൂര്‍ണ്ണമായും ഒരു സംവിധായകനായത്. അതുകൊണ്ട് തന്നെയാണ് കുഞ്ചാക്കോ ബോബന്റെയോ, മറ്റേതെങ്കിലും താരത്തിന്റെയോ പേരിന് പകരം അഞ്ചാം പാതിര മിഥുന്‍ എന്ന സംവിധായകന്റെ സിനിമയായി മാറുന്നത്.