ഓക്‌സിജന്‍ ഒക്കെ തമാശയല്ലേ ചേട്ടാ; ശ്വാസവായു ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തി!

How strange is animal world? Now an animal that don't breathe!

0
323

ശ്വസിക്കാതെ ഒരു ജീവിക്കും ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെ മനുഷ്യന്‍ ധരിച്ച് വെച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തെളിയിക്കുന്ന ഒരു ഞെട്ടിക്കുന്ന കണ്ടെത്തലാണ് ശാസ്ത്രലോകം നടത്തിയത്. ഓക്‌സിജന്‍ ആവശ്യമില്ലാത്ത ജീവിയെ കണ്ടെത്തിയാണ് ഈ ട്വിസ്റ്റ്.

മൃഗലോകത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവ് അട്ടിമറിച്ചാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ തിരിച്ചറിവ് നടത്തിയത്. സാല്‍മണ്‍ മത്സ്യത്തിന്റെ മസിലുകളില്‍ ജീവിക്കുന്ന 10 കോശങ്ങളില്‍ താഴെ മാത്രമുള്ള ‘ഇത്തിരിക്കുഞ്ഞായ’ ഹെന്നെഗുയാ സാല്‍മിനികോല എന്ന മൃഗമാണ് ഈ രീതിയില്‍ വസിക്കുന്നത്.

ഒരു മൃഗമായി രൂപമെടുത്തപ്പോള്‍ ഈ കുഞ്ഞന്‍ ജീവി ശ്വസിക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഓക്‌സിജന്‍ ഇതിന് തീര്‍ത്തും ആവശ്യമില്ല. പരിണാമം ഏതെല്ലാം വഴിയില്‍ അമ്പരപ്പിക്കാമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹെന്നെഗുയാ സാല്‍മിനികോലയുടെ ജീവിതം.

പ്രാണവായു ഇല്ലാത്ത സാഹചര്യങ്ങളില്‍ വസിക്കുന്ന ഫംഗസ്, അമീബ, സിലിയേറ്റുകള്‍ തുടങ്ങിയവയ്ക്ക് കാലക്രമത്തില്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടമായിരുന്നു. ഈ പാരസൈറ്റ് എങ്ങിനെയാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഹുചോണ്‍ പറയുന്നു.