അടുക്കളയില്‍ കഞ്ഞിവെയ്ക്കുന്ന റോബോര്‍ട്ട്; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ടീസര്‍ എത്തി

0
349

പുഷ്പക വിമാനം, ജഡായു, നാഗാസ്ത്രം, അണുബോംബ്… ഇമ്മാതിരി മെഷീനുകളൊക്കെ ഭാരതം എന്നേ പ്രയോഗിച്ചതാ, പിന്നെയാണ് ഈ ചീള് റോബോട്ട്… പറഞ്ഞുവരുന്നത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-ന്റെ ലോഞ്ച് ടീസറില്‍ പറയുന്ന ഡയലോഗാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവിന്റെ പ്രഥമ സംവിധാന സംരംഭമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആദ്യമായി മലയാള സിനിമയില്‍ ഒരു റോബോട്ടിനെ അവതരിപ്പിക്കുന്നു. എന്നുമാത്രമല്ല റോബോട്ട് അടുക്കളയില്‍ കഞ്ഞുവെയ്ക്കുന്ന ദൃശ്യങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. സൗബിന്‍ ഒരു റോബോട്ടിന് സമീപം ഇരിക്കുന്ന ചിത്രമാണ് ലോഞ്ച് പോസ്റ്ററില്‍ അണിയറക്കാര്‍ പങ്കുവെച്ചിരുന്നത്. സനു വര്‍ഗ്ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോബോര്‍ട്ടിനെ ഉപയോഗിച്ചൊരു കോമഡി ട്രാക്കിലാകും കഥയെന്നാണ് കരുതുന്നത്.