സ്‌കൂളില്‍ വൈകിയെത്തിയ കുട്ടികളെ നഗ്നരാക്കി നിര്‍ത്തി അധ്യാപകരുടെ ക്രൂരത

0
290

പുറംലോകത്ത് ചെന്ന് എങ്ങിനെ നന്നായി പെരുമാറണമെന്നും, പ്രതിസന്ധികളെ എങ്ങിനെ നേരിടണമെന്നും പഠിക്കുന്നത് സ്‌കൂളില്‍ നിന്നുമാണ്. വീട്ടില്‍ പെരുമാറുന്നതിലും കൂടുതല്‍ സമയം അധ്യാപകരും സഹവിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം ചെലവഴിക്കുന്നത് തന്നെ കാരണം. എന്നാല്‍ സ്‌കൂളില്‍ വൈകിയെത്തുന്ന കുട്ടികള്‍ക്ക് പലവിധ ശിക്ഷകള്‍ നല്‍കുന്നതിനെക്കുറിച്ചും നമ്മള്‍ കേട്ടിരിക്കും. പക്ഷെ ആന്ധ്രപ്രദേശിലെ ഈ സ്‌കൂള്‍ നടപ്പാക്കിയ ശിക്ഷ ആരെയും ഞെട്ടിക്കുന്നതാണ്.

വൈകി സ്‌കൂളിലെത്തിയ കുട്ടികളെ നഗ്നരാക്കി നിര്‍ത്തിയാണ് ശിക്ഷ നടപ്പാക്കിയത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വദേശമായ ചിറ്റൂര്‍ ജില്ലയിലെ സ്‌കൂളിലാണ് സംഭവം. 9, 10 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നരാക്കി നിര്‍ത്തിയത്.

ശിക്ഷയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതുവരെ കാര്യങ്ങള്‍ ഒതുക്കാനാണ് സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പലും, പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അധികൃതരും ശ്രമിച്ചതെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ദേശീയ ശിശുസംരക്ഷണ കമ്മീഷനില്‍ പോസ്‌കോ ആക്ട് പ്രകാരം നടപടി എടുക്കണമെന്ന ആവശ്യവുമായി പരാതി നല്‍കിയിട്ടുണ്ട്.