അമിത് ഷാ ജി പൗരത്വ ബില്ലില്‍ മുസ്ലീങ്ങള്‍ക്കും ഇടം നല്‍കണം; അയല്‍ക്കാര്‍ നാട്ടുകാരാകും

  0
  330

  പൗരത്വ ഭേദഗതി ബില്‍ വലിയ ചര്‍ച്ചയായി മാറുന്ന വേളയില്‍ വിവാദം ഒരൊറ്റ കാര്യത്തിലാണ്. മുസ്ലീങ്ങള്‍ക്ക് എന്ത് കൊണ്ടാണ് പൗരത്വം അനുവദിക്കാത്തത്? ഉത്തരം സിംപിള്‍, അയല്‍രാജ്യങ്ങളെല്ലാം മുസ്ലീം രാജ്യങ്ങളാണ്. അവിടെ വേട്ടയാടപ്പെടുന്നത് മറ്റ് മതസ്ഥരുമാണ്.

  അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഈ മതന്യൂനപക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ച് വരുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം നല്‍കി ഒരു രാജ്യം നല്‍കുകയാണ് ഇന്ത്യ ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ പ്രതിപക്ഷത്തോടൊപ്പം പാകിസ്ഥാനാണ് ബില്ലിനെതിരെ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.

  ഇനി ഇവര്‍ പറയുന്ന വിധത്തില്‍ മുസ്ലീം അഭയാര്‍ത്ഥികളും പൗരത്വം അനുവദിച്ചാല്‍ ചില രസകരമായ അവസ്ഥകളും സംഭവിച്ചേക്കാം. ഇന്ത്യയില്‍ നിന്ന് വേര്‍പ്പെട്ട് രൂപപ്പെട്ടതാണ് പല അയല്‍രാജ്യങ്ങളും. ഇവിടങ്ങളിലെ ഭൂരിപക്ഷം നാളെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചാല്‍ ഇമ്രാന്‍ ഖാനൊക്കെ ഭരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാകും.

  ഇതോടെ അയല്‍ക്കാര്‍ നാട്ടുകാരും, ഇന്ത്യ വികസിക്കുകയും ചെയ്യും. ഇതിലും വലിയൊരു പണി അവിടുത്തെ ഭരണകൂടത്തിന് കൊടുക്കാന്‍ കാണില്ലല്ലോ! അതുകൊണ്ട് പ്രിയ അമിത് ഷാ ജി പ്രതിപക്ഷത്തിന്റെ ആഗ്രഹമൊന്ന് സാധിച്ച് കൊടുക്കണം എന്നാണ് ഒരു ഇത്.