പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അക്ഷയ് കുമാറിന്റെ 25 കോടി

Akki donates to PM-Cares

0
263

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച കൊറോണാവൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതാണ് ഇപ്പോള്‍ ഏറ്റവും സുപ്രധാനമായ കാര്യമെന്ന് താരം വ്യക്തമാക്കി.

‘ഈ സമയത്ത് ആളുകളുടെ ജീവനാണ് വലുത്. ഇതിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം. എന്റെ സമ്പാദ്യത്തില്‍ നിന്നും 25 കോടി രൂപ പ്രധാനമന്ത്രി പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കും. നമുക്ക് ജീവന്‍ രക്ഷിക്കാം’, അക്ഷയ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ തെലുങ്ക് താരം പ്രഭാസ് 4 കോടി രൂപ ഇതിനായി നല്‍കിയിരുന്നു. 3 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും, 50 ലക്ഷം വീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കുമാണ് നല്‍കിയത്. തെലുങ്ക് സൂപ്പര്‍താരങ്ങളായ പവന്‍ കല്യാണ്‍ 2 കോടിയും, രാം ചരണ്‍ 70 ലക്ഷവും, ചിരഞ്ജീവി 1 കോടി രൂപയും സംഭാവന നല്‍കി.

ശനിയാഴ്ചയാണ് കൊറോണാവൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിലേക്ക് സാധാരണക്കാര്‍ക്ക് സംഭാവന നല്‍കാന്‍ പിഎം-കെയേഴ്‌സ് പ്രഖ്യാപിച്ചത്.