ഇരട്ടമുഖവുമായി നയന്‍താര; ഞെട്ടിച്ച് അയ്‌റാ ട്രെയിലര്‍; സൂപ്പര്‍ ഹീറോയല്ല ഇത് ലേഡി സൂപ്പര്‍സ്റ്റാര്‍

0
389

സിനിമാ ലോകവും പുരുഷന്‍മാര്‍ക്ക് മേല്‍ക്കൈയുള്ള മേഖലയാണ്. അവിടെ സ്ത്രീകള്‍ക്ക് വന്നുപോകാനുള്ള അവസരങ്ങളേ പൊതുവെ ലഭിക്കാറുള്ളൂ. എന്നാല്‍ ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആ വഴിയില്‍ നിന്നും മാറിനടന്ന് ആരാധകരുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ താരമാണ് നയന്‍താര. ഹീറോയുടെ പേരിന് പകരം സ്റ്റാറ്റിംഗ് നയന്‍താര എന്നെഴുതി കാണിക്കാന്‍ തക്കവണ്ണം കുതിച്ച ഒരേയൊരു താരമേ ഇന്നാട്ടിലുള്ളൂ.

എന്തായാലും ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രമായ അയ്‌റാ ഈ മേലങ്കിയണിഞ്ഞാണ് പുറത്തെത്തുന്നത്. തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള താരമാണ് നയന്‍സ്. സ്ത്രീകേന്ദ്രീകൃതമായ കഥാപാത്രത്തെ തന്നെയാണ് ഈ ചിത്രത്തിലും താരം അവതരിപ്പിക്കുന്നത്. അയ്‌റയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

സര്‍ജുന്‍ കെഎം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമത്തിലെ പ്രേതകഥ പിന്തുടര്‍ന്ന് പോകുന്ന മാധ്യമപ്രവര്‍ത്തകയാണ് അയ്‌റയില്‍ നയന്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രം. പ്രേതകഥാപാത്രത്തെയും നയന്‍ തന്നെ അവതരിപ്പിക്കുന്നു. ഭവാനി എന്ന കഥാപാത്രത്തിനായി താരം നടത്തിയിട്ടുള്ള മേക്ക്ഓവറും മികവാര്‍ന്നതാണ്.