പ്രായം വെറും അക്കം മാത്രമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി കാണിക്കുന്നവര്‍ ചുരുക്കമാണ്. കൊവിഡ് കാലത്തും ഹോളിഡേ ആഘോഷിക്കാന്‍ ഇറങ്ങി ഹോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസാണ് ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നത്.

ടര്‍ക്സ് & കെയ്കോസില്‍ വെക്കേഷന് ആഘോഷിക്കാന്‍ എത്തിയ 51-കാരിയുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരും പ്രശംസ ചൊരിയുകയാണ്. പ്രായത്തിന്റെ മാറ്റങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജെന്നിഫര്‍ ലോപ്പസ് വണ്‍പീസ് സ്വിം സ്യൂട്ടില്‍ തിളങ്ങിയത്.


ഹോളിഡേയില്‍ നിന്നും മടങ്ങിയെത്തുന്ന ജെന്നിഫര്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇനാഗുറേഷനില് കലാപ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
