സംവിധായകര്‍ക്ക് നെഞ്ചും, കാലും കാണണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സിനിമാ-സീരിയല്‍ താരം പറയുന്നത് ഇങ്ങനെ

0
428

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സിനിമാ സീരിയല്‍ രംഗത്ത് നിന്ന് നിരവധി പേര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മീടൂ തരംഗം കൂടി ആയതോടെ ഇത്തരം തുറന്നുപറച്ചിലിന്റെ തോത് വര്‍ദ്ധിക്കുകയും ചെയ്തു.

ഇപ്പോള്‍ സിനിമാ, സീരിയല്‍ താരം സുര്‍വീണ്‍ ചൗളയാണ് തന്റെ അനുഭവങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ നെഞ്ച് കാണണമെന്ന് ആവശ്യപ്പെട്ട ഡയറക്ടര്‍ മുതല്‍ തുട കാണണമെന്ന് പറഞ്ഞ ഡയറക്ടര്‍ വരെയുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു.

ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്ത് എത്തിയ നടി ബോളിവുഡിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും സജീവമാണ്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മൂന്ന് തവണയും, ബോളിവുഡില്‍ രണ്ട് തവണയുമാണ് മോശം അനുഭവങ്ങളെന്നാണ് സുര്‍വീണ്‍ പറയുന്നത്.