അഭിനന്ദന്‍ കട്ട് സൗജന്യമായി നല്‍കി ഒരു ബ്യൂട്ടീഷ്യന്‍; പിന്നിലെ കാരണം ഇതാണ്

0
344
Catching the heart and faces of youth- Abhinandan Cut

ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ ഇപ്പോള്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റാണ്. ഈ മീശ വെച്ച് അഭിനന്ദനോടുള്ള ആരാധന വ്യക്തമാക്കാനുള്ള തിരക്കിലാണ് യുവാക്കള്‍. ഇതോടെയാണ് ബെംഗളൂരുവിലെ ഒരു ഹെയര്‍ ഡിസൈനര്‍ ഈ ആവശ്യവുമായി എത്തുന്നവര്‍ക്ക് സൗജന്യമായി അഭിനന്ദന്‍ മീശ നല്‍കുന്നത്.

ഇതുവരെ 650-ഓളം പേര്‍ക്ക് ഈ മീശ ഇദ്ദേഹം സെറ്റ് ചെയ്തു നല്‍കിയത്. പാകിസ്ഥാന്റെ എഫ്16 വെടിവെച്ചിടുകയും മിഗ് 21 തകര്‍ന്ന് പാകിസ്ഥാന്റെ പിടിയിലാകുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി ഐഎഎഫ് പൈലറ്റ് ഇന്ത്യയില്‍ ഇതിഹാസതുല്യമായ പരിവേഷം കൈവരിച്ച് കഴിഞ്ഞു.

ഹെയര്‍ ഡിസൈനര്‍ നാനേഷ് താക്കൂറാണ് സൗജന്യമായി അഭിനന്ദന്‍ കട്ട് നല്‍കുന്നത്. നമ്മുടെ അഭിമാനമായ സൈനികന്റെ മീശ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണമേറിയതോടെയാണ് തന്റെ സലൂണില്‍ ഇത് സൗജന്യമാക്കിയതെന്ന് താക്കൂര്‍ പറയുന്നു. വെറുതെ സ്റ്റൈലിന് വേണ്ടി മാത്രമല്ല ഈ അഭിനന്ദന്‍ കട്ട് നല്‍കുന്നതെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ മീശ കാണുന്ന യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ ഇതൊരു പ്രചോദനമാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.