ആടുതോമ; നെഞ്ചില്‍ എരിയുന്ന ചെകുത്താന്‍; കാലത്തിന്റെ കുത്തൊഴുക്ക് തെറ്റിച്ച 5 ഡയലോഗുകള്‍

The journey from Thomas Chacko to Aadu Thoma

0
981

25 വര്‍ഷം, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ആടുതോമ കേരളത്തിന്റെ നെഞ്ചില്‍ കാലുകുത്തി മീശപിരിച്ച് നിന്നിട്ട്. സോപ്പുപെട്ടി റേഡിയോ ഉണ്ടാക്കിയത് തോമസ് മാഷ് അടുപ്പിലെറിയുമ്പോള്‍ നെഞ്ച് തകര്‍ന്നത് തോമയ്ക്ക് മാത്രമല്ല ഇന്നാട്ടിലെ ഓരോ മനസ്സുകള്‍ കൂടിയാണ്.

ജാന്‍സിക്ക് വാങ്ങിക്കൊടുക്കുന്ന ചോക്ലേറ്റിന്റെ ചവര്‍പ്പ് മലയാളി മനസ്സില്‍ ഏറ്റുവാങ്ങി, തോമസ് മാഷിനെ നെഞ്ചുതുറന്ന് ശപിച്ചു. മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കുന്ന ആടുതോമ ഒരിക്കലും കീഴടങ്ങരുതെന്ന് ചിന്തിച്ചിടത്ത് ഒരു സാധാരണക്കാരനെ പോലെ അപ്പന്റെ ദേഹത്ത് പുതിയ കുപ്പായം പുതപ്പിച്ച് തോമ പോലീസ് ജീപ്പില്‍ കയറിപ്പോകുമ്പോള്‍ മലയാളി വിളിച്ചത് ആടുതോമയെന്നല്ല, ഒരിക്കലും വഴിതെറ്റി സഞ്ചരിക്കാതെ ഒരു എഞ്ചിനീയറിലേക്ക് വളരുമായിരുന്ന തോമസ് ചാക്കോയെയാണ്.

സ്ഫടികം 25 വര്‍ഷം തികച്ചെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ആരാധകനും അല്‍പ്പം അമ്പരന്നേക്കാം, തോമസ് ചാക്കോ ആ പോലീസ് ജീപ്പില്‍ കടന്നുപോയിട്ട് 25 സംവത്സരങ്ങള്‍ തികഞ്ഞെന്ന് ചിന്തിക്കുന്നത് തന്നെ അല്‍പ്പം കടന്നുപോകും.

എന്തായാലും കൊറോണാവൈറസ് മൂലം സ്ഫടികം റി-റിലീസ് ചെയ്യുന്നത് അല്‍പ്പം നീളുമെന്ന് സംവിധായകന്‍ ഭദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന മെയ് 21ന് ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.