ദിവസേന ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്നാണ് പഴമൊഴി. എന്നാല്‍ പുതിയ കാലത്ത് ഈ രീതി മാറുകയാണ്. ദിവസത്തില്‍ ഒരു ബിയര്‍ വീതം അടിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചില ബിയറുകള് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പ്രോബയോട്ടിക്സ് നല്‍കുന്നതാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ദിവസേന ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല അമിതവണ്ണം, ഇന്‍സോമ്നിയ, ഡിമെന്‍ഷ്യ തുടങ്ങിയവയ്ക്ക് എതിരെ പോരാടുകയും ചെയ്യും. സ്ട്രോംഗ് ബെല്‍ജിയന്‍ ബിയറുകളായ ഹോഗാര്‍ഡന്‍, വെസ്റ്റ്മാള് ട്രിപ്പെല്, എച്ച് ക്രെയ്ഗെന്ബിയര് എന്നിവയില്‍ പ്രോബയോട്ടിക് യീസ്റ്റ് ഏറെയുള്ളതായി ഗവേഷകര്‍ കണ്ടെത്തി.
അല്‍ഷിമേഴ്സ്, ഓട്ടിസം, ബൊവല്‍ ക്യാന്‍സര്‍ എന്നിവരെ പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും. രണ്ട് തവണ വാറ്റിയെടുക്കുന്നതാണ് ഇവയുടെ സവിശേഷത. ഇതുവഴി ബിയറിന്റെ ശക്തിയും ഏറും. ഹാനികരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും ഇതിന് സാധിക്കും. വെള്ളത്തിലെ മോശം ബാക്ടീരിയയെ യീസ്റ്റ് ഇല്ലാതാക്കുമെന്നതാണ് പ്രധാന കാരണം. വെള്ളം കുടിക്കാന്‍ കൊള്ളാത്ത കാലത്താണ് മനുഷ്യന് യീസ്റ്റ് ഉപയോഗിച്ച് ബിയര്‍ നിര്‍മ്മിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.