ഭാരം കുറയ്ക്കാന്‍ കൊതിക്കുന്നവരെ സഹായിക്കുന്ന 5 സൂപ്പര്‍ നട്‌സ്

0
318

ഇടയ്ക്ക് എന്തെങ്കിലും ഒക്കെ കൊറിക്കാന്‍ ആഗ്രഹിക്കുന്നത് തന്നെയാണ് പലരുടെയും ഭാരക്കൂടുതലിന് കാരണമാകുന്നത്. ഇതിന് നല്ലൊരു പരിഹാരമാണ് നട്‌സ്. എന്നാല്‍ നമ്മുടെ ഡയറ്റില്‍ ഇത് കൃത്യമായി ഉള്‍പ്പെടാറുമില്ല.

നട്‌സുകളില്‍ ചീത്ത കലോറി അടങ്ങിയെന്ന ചിന്തയാണ് ഭാരം ശ്രദ്ധിക്കുന്നവരെ നട്‌സില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. പക്ഷെ ചില നട്‌സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് അമിതഭാരത്തിലേക്ക് പോകുന്നത് തടയുകയും ചെയ്യുമെന്ന് പഠനം പറയുന്നു.

ആല്‍മണ്ട് അഥവാ ബദാമാണ് ഇതില്‍ ഒന്നാമത്. ഭാരം കുറയ്ക്കാന്‍ ആണെങ്കിലും അല്ലെങ്കിലും ഡയറ്റില്‍ ബദാമിനെ ഉള്‍പ്പെടുത്താം. പതിവായി ബദാം കഴിക്കുന്നത് വഴി ഭാരം കുറയ്ക്കാനും, ചയാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ചീത്ത കൊളസ്‌ട്രോളിനെ തുരത്താനും സഹായിക്കും. വയറിലെ കൊഴുപ്പിനെ പേടിക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകാരം ചെയ്യും.

പിസ്തയാണ് രണ്ടാമത്. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍, മിനറല്‍ എന്നിവ ഷുഗര്‍ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. കൂടാതെ ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പിനെ പ്രതിരോധിക്കും തല്‍ഫലമായി ഭാരംകുറയാന്‍ ഇടയാക്കും.

വളരെ സാധാരണമായി പായസത്തിലും മറ്റും നമ്മള്‍ ഉള്‍പ്പെടുത്തുന്ന ഉണക്കമുന്തിരിയാണ് മറ്റൊരു താരം. ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ ഇവയിലെ ശക്തമായ കെമിക്കലുകള്‍ നിയന്ത്രിക്കും.

ഈന്തപ്പഴത്തില്‍ ഉയര്‍ന്ന കലോറി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഫൈബറുകളാല്‍ സമ്പുഷ്ടമാണ്. ദഹനത്തെ എളുപ്പത്തിലാണ് കൊഴുപ്പ് നീക്കാന്‍ സഹായിക്കും.

വാല്‍നട്ടുകള്‍ തലച്ചോറിന് ഗുണകരമാകുന്നത് പോലെ ഭാരം കുറയ്ക്കാനും പ്രയോജനം ചെയ്യും. ഇവയിലെ നല്ല പോഷകങ്ങള്‍ ചീത്തകൊളസ്‌ട്രോളിനെ പ്രതിരോധിക്കുകയും ദഹനക്രമത്തെ വേഗത്തിലാക്കുകയും ചെയ്യും. നട്‌സ് ഉപകാരിയാണെന്ന് കരുതി ആവശ്യത്തിലേറെ കഴിക്കാതിരിക്കുകയും വേണം.