തലമുടി നേരത്തെ നരയ്ക്കുന്നത് ഒഴിവാക്കാന്‍ ഈ 5 ഭക്ഷണങ്ങള്‍ നിര്‍ബന്ധമാക്കാം

0
232

തലമുടി പ്രായമാകുമ്പോള്‍ നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. ജനിതക ഘടകങ്ങളാണ് ഇതില്‍ പ്രധാനമെങ്കിലും സമ്മര്‍ദം, പോഷകാഹാര കുറവ് എന്നിവയും പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.

ആരോഗ്യപരമായ ജീവിതരീതിക്കൊപ്പം ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തല നരയ്ക്കുന്നത് ഒഴിവാക്കാം. വൈറ്റമിനും, ധാതുകളുമാണ് അടങ്ങിയ 5 ഭക്ഷണങ്ങളാണ് പ്രധാനം.

നെല്ലിക്കയ്ക്ക് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം നല്‍കാം. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുള്ള നെല്ലിക്ക തലമുടി നരയ്ക്കുന്നതിനെ പ്രതിരോധിക്കും. നെല്ലിക്ക കഴിക്കുന്നതിന് പുറമെ വെള്ളത്തില്‍ മുക്കിവെച്ച് ഈ വെള്ളം ഉപയോഗിച്ച് തലകഴുകുന്നതും ഗുണം ചെയ്യും.

മുടിയുടെ നിറം മാറ്റത്തിന് കാരണമാകുന്നത് ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ വര്‍ദ്ധനവാണ്. കാറ്റലൈസ് കുറയുമ്പോള്‍ വരുന്ന ഈ അവസ്ഥ തടയാന്‍ ബദാമിന് സാധിക്കും.

ഡാര്‍ക്ക് ചോക്ലേറ്റിലെ അയേണ്‍, കോപ്പര്‍ എന്നിവയാണ് തലമുടിയുടെ അകാലനരയ്ക്ക് പ്രതിരോധം സൃഷ്ടിക്കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട കഴിക്കുന്നത് ആല്‍ക്കഹോള്‍ ആഗിരണം കുറയ്ക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാനും ഇത് സഹായിക്കും.

മധുരനാരങ്ങയിലെ വൈറ്റമിന്‍ സി കൊളാജെന്‍ പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ പ്രയോജനം ചെയ്യും. മുടിയും തലയോടും ചേരുന്ന ഭാഗത്തെ കണക്ടീവ് കോശങ്ങള്‍ ഇതിനാല്‍ നിര്‍മ്മിക്കപ്പെടുന്നു.