മുടിനന്നായി വളരാന്‍ കൊതിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇത് വൃത്തിയായി സൂക്ഷിക്കാനും, കഴുകാനും കൂടി സമയം കണ്ടെത്തിയില്ലെങ്കില്‍ മുടി വളരുന്നത് ശാപമായി മാറും. പക്ഷെ 63-കാരനായ സകാല്‍ ദേവ് തുഡ്ഡുവിന് തന്റെ മുടി ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് വിശ്വാസം.

അതുകൊണ്ട് തന്നെ ദൈവം സമ്മാനിച്ച മുടി വെട്ടാനോ, കഴുകാനോ അദ്ദേഹം തയ്യാറല്ല. 40 വര്‍ഷമായി മുടി ഈ തരത്തില്‍ കാത്തുസൂക്ഷിക്കുന്നു. ഇതോടെ മുടി നീണ്ടുവളര്‍ന്ന് ആറടിയുള്ള ജഡയായി നീണ്ടിരിക്കുന്നു. തലപ്പാവ് പോലെ മടക്കിയാണ് ബിഹാറിലെ മുംഗര്‍ ജില്ലക്കാരന് തന്റെ കാര്‍കൂന്തല്‍ ചുമന്ന് നടക്കുന്നത്.
40 വര്‍ഷം മുന്‍പ് മുടി തനിയെ കെട്ടുപിണഞ്ഞ് ജഡ കൂടിയതോടെയാണ് ഇത് ദൈവീകമാണെന്ന് വിശ്വസിച്ച് ദേവ് സംഗതി വളര്‍ത്താന്‍ തുടങ്ങിയത്. സ്വപ്നത്തില്‍ ദൈവം വന്ന് മുടിവെട്ടരുതെന്ന് പറഞ്ഞെന്നും, ഇതനുസരിച്ചാണ് താന്‍ ഇങ്ങനെ ജീവിക്കാന്‍ തുടങ്ങിയതെന്നുമാണ് ദേവിന്റെ വിശ്വാസം.
മദ്യപാനവും, പുകവലിയും ഇതോടെ നിര്‍ത്തി. പ്രദേശത്തെ പ്രമുഖനായ പാരമ്പര്യ വൈദ്യനാണ് ദേവ്. 31 വര്‍ഷം വനം വകുപ്പിലും ജോലി ചെയ്തിരുന്നു.