ആകാശത്ത് ലോകം മാറ്റിമറിയ്ക്കുന്ന പ്രതിഭാസം; 2020-ല്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്ത്?

2020 is going to be an year of radical change

0
271
Zodiac astrology. Zodiac signs with titles on color segments of four elements on the starry sky background. Vector illustration.

ശനിയും, കുഞ്ഞന്‍ ഗ്രഹമായ പ്ലൂട്ടോയും നേര്‍പാതയില്‍ വരുന്ന സമയം. ജനുവരി മധ്യത്തോടെ നടക്കുന്ന ഈ പ്രതിഭാസത്തോടൊപ്പം സൂര്യനും, ബുധനും ഒരേ സ്ഥാനത്തേക്ക് എത്തിച്ചേരുന്ന ഗ്രഹണവും നടക്കുമ്പോള്‍ ലോകം മാറിമറിയാന്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ശക്തികേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ശനിയും, വ്യാഴവും ഒത്തുചേരുമ്പോള്‍ സര്‍ക്കാരുകള്‍ പൊടുന്നനെ മാറാനും, സാമ്പത്തികവും, മാനസികവുമായ നിരവധി കാര്യങ്ങള്‍ പൊടുന്നനെ സംഭവിക്കാനും ഇടയുണ്ട്.

2020 നിങ്ങളുടെ സോഡിയാക് ചിഹ്നങ്ങള്‍ക്ക് എന്തെല്ലാം സമ്മാനിക്കുന്നുവെന്ന് വായിച്ചറിയാം:

ഏരീസ് (മാര്‍ച്ച് 21-ഏപ്രില്‍ 20)

നിങ്ങളുടെ ഭരണാധിപ ഗ്രഹമായ കുജന്‍ മികച്ച തുടക്കം നല്‍കാന്‍ തയ്യാറായിരിക്കുന്നു. കാര്യങ്ങള്‍ ഉഷാറാകും. കഴിഞ്ഞ വര്‍ഷം വ്യക്തിപരമായ ചില തീരുമാനങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഈ ജോലി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി സന്തോഷത്തിലേക്കുള്ള വഴികളാണ് മുന്നിലുള്ളത്.

ജൂണില്‍ നടക്കുന്ന സംക്രമണത്തിന്റെ സഹായത്തോടെ നിങ്ങളുടെ മുന്‍ഗണനകള്‍ മാറ്റിനിശ്ചയിക്കാം, ചില ആഗ്രഹങ്ങള്‍ ഒഴിവാക്കാം. ഭാവിയെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനാല്‍ സ്വപ്‌നങ്ങളെ പിന്തുടരാം. വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും പ്രാപ്തിയും, കഴിവും മൂലം മറികടക്കും. 2020 എല്ലാവിധത്തിലും അവിസ്മരണീയമാകുമെന്ന് ഉറപ്പിക്കാം.

ടോറസ് (ഏപ്രില്‍ 21-മെയ് 21)

ഈ വര്‍ഷം എന്ത് കിട്ടുമെന്നല്ല, എന്താണ് കിട്ടാത്തതെന്ന് ചോദിക്കാം! അവസരങ്ങളും, വെല്ലുവിളികളും മുന്നിലെത്തുമ്പോഴും ഏറെ നാളായി സമയവും, ഊര്‍ജ്ജവും ചെലവാക്കിയ ചില ഘട്ടങ്ങള്‍ ഒഴിവാക്കാം. സ്വയം ആരെന്ന തിരിച്ചറിവ് കിട്ടുന്നതിനാല്‍ നിലപാടുകളും മാറും.

മാര്‍ച്ച് മാസത്തോടെ സമാധാപരമാകും കാര്യങ്ങള്‍. വിശ്രമിക്കാനും സമയം കിട്ടും. ജൂണിലെ സംക്രമണ സമയത്ത് പുറത്തിറങ്ങി കണ്ടെത്താന്‍ കഴിയും. ജീവിതത്തിലെ ചില നാടകങ്ങള്‍ എത്തുമ്പോഴും നല്ലത് പിന്നാലെ വരുമെന്ന് ഉറപ്പിക്കാം. മനസ്സില്‍ ആഗ്രഹിച്ച കാര്യത്തിന് പുറകെയാണ് അധ്വാനിക്കേണ്ടതെന്നും തിരിച്ചറിയും.

ജെമിനി (മെയ് 22-ജൂണ്‍ 22)

ഭയത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ് 2020. ഒരു അവസ്ഥയുടെ സത്യാവസ്ഥ തിരിച്ചറിയാനും, അതില്‍ നിന്ന് എങ്ങിനെ ലാഭം ഉള്‍ക്കൊള്ളണമെന്നും അറിയാനാകും. അറിവിലൂടെയാണ് നിങ്ങളുടെ ശക്തി വര്‍ദ്ധിക്കുക.

അടുത്ത ബന്ധങ്ങളുടെ പരിധികള്‍ മനസ്സിലാക്കുമ്പോള്‍ ഈ പരിധികള്‍ ഗുണകരമാക്കി എങ്ങിനെ മാറ്റാമെന്നും നിങ്ങള്‍ കണ്ടെത്തും. ശ്രോതസ്സുകള്‍ ഗുണകരമായി മാറ്റും. ഈ വര്‍ഷത്തെ നാടകങ്ങളും, സംഭവങ്ങളും നിങ്ങള്‍ക്ക് ക്ഷീണത്തില്‍ നിന്നും രക്ഷനല്‍കും. ജൂണിലെ സംക്രമം നിങ്ങളെ അപ്പാടെ ഇളക്കും, ഉണര്‍ത്തുകയും ചെയ്യും. നിങ്ങളുടെ പ്രതീക്ഷകളും മറ്റും പുനഃപ്പരിശോധിക്കുമെന്നതിനാല്‍ സന്തോഷവും ആരോഗ്യവും തിരികെയെത്തും, ഭാവി നന്നാവുകയും ചെയ്യും.

ക്യാന്‍സര്‍ (ജൂണ്‍ 23-ജൂലൈ 23)

ഇത് നിങ്ങള്‍ക്ക് ശക്തമായ വര്‍ഷമാണ്, പ്രത്യേകിച്ച് ബന്ധങ്ങളില്‍. ജനുവരിയിലെ ലൂണാര്‍ എക്ലിപ്‌സ് വെല്ലുവിളി നിറഞ്ഞ ബന്ധം അവസാനിപ്പിച്ച് പുതിയൊരു അവസ്ഥയെ സ്വാഗതം ചെയ്യാന്‍ വഴിയൊരുക്കും. മറ്റൊരാളുടെ ഭാരം നിങ്ങള്‍ ഏറെനാളായി ചുമക്കുകയാണ്. വര്‍ഷം പുരോഗമിക്കുമ്പോള്‍ മറ്റുള്ളവരുടെ നന്മയ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ നിന്നും മോചനം കിട്ടും. ഇനി സ്വന്തം സന്തോഷത്തില്‍ ശ്രദ്ധിക്കാനുള്ള സമയമാണ്.

വര്‍ഷത്തിന്റെ രണ്ടാം പകുതിയാണ് പ്രചോദനകരമായ കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചേരുക. ജൂണിലെ സംക്രമം ഈ ചിഹ്നം അനുസരിച്ച് ആത്മസാക്ഷാത്കാരം നല്‍കും, ഒപ്പം ഊര്‍ജ്ജസ്വലതയും സമ്മാനമായി കിട്ടും. ആലങ്കാരികമായ കാര്യങ്ങള്‍ പുഷ്പിക്കും.

ലിയോ (ജൂലൈ 24- ആഗസ്റ്റ് 23)

2019ല്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചിരിക്കും, എന്നാല്‍ ഇതില്‍ നിന്നും മുന്നോട്ട് നീങ്ങാന്‍ ലഭിച്ച കാഴ്ച ഉപയോഗിച്ച് നീങ്ങാനുള്ള സമയമാണ് 2020. നിങ്ങള്‍ എന്ത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തിരിച്ചറിയാനും, അധ്വാനം ശരിയായ ദിശയിലേക്ക് നീക്കാനും അവസരം കിട്ടും.

ബുദ്ധിപരമായി പ്രവര്‍ത്തിച്ചാല്‍ വിജയം പിന്നാലെയെത്തും. മറ്റുള്ളവരെ മനസ്സിലാക്കി അതിന് അനുസൃതമായി പ്രതിച്ഛായ നേടിയാല്‍ അടുത്ത ബന്ധങ്ങളിലും ഫലപ്രദമാകും. ജൂണില്‍ സംക്രമസമയത്ത് നിങ്ങള്‍ ഇഷ്ടപ്പെടുന്നവരെക്കുറിച്ച് അവബോധം കിട്ടും, ആരെയെല്ലാമാണ് ജീവിതത്തിന് ആവശ്യമെന്നും മനസ്സിലാകും. ശീലങ്ങളില്‍ കുടുങ്ങുന്നത് സ്വാഭാവികമാണെങ്കിലും ജീവിതത്തില്‍ മാറ്റത്തിന് ഇത് വികസിപ്പിക്കേണ്ടതും അനിവാര്യമാണ്.

വിര്‍ഗോ (ആഗസ്റ്റ് 24-സെപ്റ്റംബര്‍ 23)

പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും പ്രചോദനം കണ്ടെത്തുമെന്നതിനാല്‍ 2020 അനിര്‍വചനീയമാകും. അച്ചടക്കവും, നല്ല ഘടനയിലും പ്രവര്‍ത്തിക്കാന്‍ കാര്യങ്ങള്‍ രസകരമാക്കിയാല്‍ മതിയെന്ന് മനസ്സിലാകും. പ്രവൃത്തിയാണ് ഈ മാര്‍ച്ച് മുതല്‍ സുപ്രധാനം.

ജൂണില്‍ നിങ്ങളുടെ പ്രയത്‌നങ്ങള്‍ ഫലം കാണുകയും, ഇതിന്റെ പ്രശംസ തേടിയെത്തുകയും ചെയ്യും. ഇനി ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് സര്‍ഗ്ഗവൈഭവത്തോടെ ജീവിതരീതി മാറ്റിയെടുക്കാനും തയ്യാറാകാം.

ലിബ്ര (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

2020ലേക്ക് നീങ്ങുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നീങ്ങും. കഴിഞ്ഞുപോയ കാലമല്ല നിങ്ങളെ തീരുമാനിക്കേണ്ടത്. തെറ്റുകള്‍ സമ്മതിക്കാനും അതില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളുമായി മുന്നോട്ട് പോകുന്നതും വര്‍ഷത്തില്‍ സുപ്രധാനമാകും. അനാവശ്യമായുള്ള കുറ്റബോധം ഒഴിവാക്കിയാല്‍ പുതിയൊരു നിശ്ചയാര്‍ഢ്യം കൈവരും.

നിങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് നീങ്ങിയാല്‍ നെഗറ്റീവ് അവസ്ഥകളെ നേരിടാം. നിങ്ങളെ മികവ് പുറത്തെടുക്കാന്‍ അവസരം നല്‍രുന്ന ആളുകളും സംഭവങ്ങളും അരികിലെത്തും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24- നവംബര്‍ 22)

ശക്തമായ നിലയിലാണ് പുതുവര്‍ഷം തുടങ്ങുക. നിങ്ങളുടെ അകത്ത് ഒളിപ്പിച്ച രഹസ്യങ്ങള്‍ കൂടി പങ്കുവെച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാം. പ്രശ്‌നങ്ങളെ മികവോടെ കൈകാര്യം ചെയ്യും. ശക്തി പ്രയോഗിക്കുന്നതില്‍ അച്ചടക്കം ആവശ്യമാണ്. സഹായം വേണ്ടിവരുമ്പോള്‍ ഇത് തേടണം.

ജൂണ്‍ മാസത്തോടെ നേരിടുന്ന വെല്ലുവിളികള്‍ വിജയത്തിന്റെ അടിസ്ഥാനമായി മാറും. ആശയവിനിമയം എളുപ്പമാകില്ലെങ്കിലും ഹൃദയത്തിലുള്ളത് സംസാരിച്ചാല്‍ ഗുണം കിട്ടും, പറഞ്ഞത് നന്നായെന്ന് തോന്നും. സദാചാരപരമായി ഉയര്‍ന്ന മൂല്യം സ്വയം കല്‍പ്പിച്ചാല്‍ ഈ വര്‍ഷം മാറ്റങ്ങളുടേതാകും. നല്ല തീരുമാനങ്ങള്‍ എടുത്താല്‍ ഫലവും നന്നാകും.

സാഗിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍ 21)

നിങ്ങള്‍ ആരെന്ന് മനസ്സിലാക്കാന്‍ അനുവദിച്ച 2019 കഴിഞ്ഞു ഇനി നിങ്ങള്‍ക്ക് എന്തെല്ലാം ആവശ്യമുണ്ടെന്നും, എങ്ങിനെ നേടിയെടുക്കുമെന്നും കണ്ടെത്താനുള്ള വര്‍ഷമാണ്. ഒന്നും എളുപ്പത്തില്‍ കിട്ടില്ലെങ്കിലും ചില അനുകൂല അവസ്ഥകള്‍ പ്രതീക്ഷിക്കാം.

സ്വയം കണ്ടെത്തുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതും ഏതെന്ന് തിരിച്ചറിയുന്നതോടെ ശ്രദ്ധിച്ചുള്ള പ്രവര്‍ത്തനത്തിന് സമയം കൂടുതല്‍ കിട്ടും. ഇതില്‍ ചെറുതായി പോയെന്ന തോന്നല്‍ ആവശ്യമില്ല. നേട്ടങ്ങള്‍ക്കായി കൂടുതല്‍ തയ്യാറെടുപ്പ് ആവശ്യമായി വരുമെങ്കിലും ഫലങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്.

കാപ്രികോണ്‍ (ഡിസംബര്‍ 22- ജനുവരി 20)

ഇവര്‍ക്ക് വര്‍ഷം ഒരു സംഭവമാണ്. ജീവിതത്തില്‍ എങ്ങിനെ മാറ്റങ്ങള്‍ നടപ്പാക്കാമെന്ന് ഗ്രഹങ്ങള്‍ കാണിച്ചുതരും. ഇതുവരെ നടന്ന ചില കാര്യങ്ങള്‍ അതുപോലെ തന്നെ നില്‍ക്കണമെന്നില്ല. കാര്യങ്ങള്‍ പുനരാവിഷ്‌കരിച്ച്, പുനഃസംഘടിപ്പിക്കുന്നത് വഴി ആശ്വാസം കിട്ടും.

ഉറപ്പില്ലാത്ത കാര്യങ്ങളില്‍ എടുത്ത് ചാടാന്‍ ബുദ്ധിമുട്ടും. എന്നാല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് വിനിയോഗിക്കാന്‍ സാധിച്ചാല്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് ലഭിക്കുക. വലിയ നിധി (ഏത് വിധത്തിലുമാകാം) കാത്തിരിക്കുന്ന പ്രദേശത്തേക്ക് പോകാന്‍ പ്രചോദനം കിട്ടും.

അക്വേറിയസ് (ജനുവരി 21- ഫെബ്രുവരി 19)

വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മറന്നുപോയ പല സ്വപ്‌നങ്ങളും നിങ്ങളിലേക്ക് തിരിച്ചെത്തും. നിങ്ങളുടെ ശക്തമായ വ്യക്തിത്വത്തിലും ഏതെങ്കിലും മഹത്തായ സംഭവങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കും.

ഈ ഫലത്തിലേക്ക് പ്രവര്‍ത്തിക്കാനും അവസരം കിട്ടും. ഇതില്‍ ബുദ്ധിമുട്ടേറിയ ജോലികളും വരും. മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിലും മികവ് നേടാം. അഭിലാഷങ്ങള്‍ സഫലമാക്കാന്‍ സ്വന്തം കഴിവുകള്‍ ഓര്‍മ്മിക്കപ്പെടും. നിങ്ങളുടെ വഴിതെളിക്കുന്ന വെളിച്ചമായി ജൂണിലെ സംക്രമം മാറും. ഇതുവഴി പഴയത് മറന്ന് പുതിയതിന്റെ വെളിച്ചം പടുത്തുയര്‍ത്താം. മനസ്സിലെ ചില പിശാചുക്കളെ കെട്ടിയിടേണ്ടിവരും.

പിസെസ് (ഫെബ്രുവരി 20- മാര്‍ച്ച് 20)

നിങ്ങള്‍ ആഗ്രഹിച്ച ഇടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന വര്‍ഷമായി പുതുവര്‍ഷം മാറും. ഇവിടേക്കുള്ള വഴികള്‍ കുണ്ടും കുഴിയുമെല്ലാം നിറഞ്ഞതാണ്. നിങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന വ്യക്തികളുമായുള്ള ബന്ധത്തില്‍ ശ്രദ്ധയേറും.

ജീവിതത്തിലെ നാടകങ്ങളില്‍ മുന്നോട്ട് നീങ്ങാന്‍ ബന്ധങ്ങള്‍ സഹായിക്കും. കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമ്പോള്‍ സുഹൃത്തുകള്‍ പ്രചോദനമായി ഒപ്പമുണ്ടാകും. ജീവിതത്തില്‍ ഓരോ ഘട്ടത്തിലും കഴിഞ്ഞുപോകുന്ന കാര്യങ്ങളില്‍ നിന്നും മോചനം നേടാനും പുതിയ പദ്ധതികളിലേക്ക് നീങ്ങാനും സാധിക്കും. പുതുതായി കണ്ടെത്തിയ സ്വാതന്ത്ര്യത്തിനൊപ്പം ജീവിതം എക്കാലത്തേക്കും മെച്ചപ്പെടുത്താനും കഴിയും.