കണ്ണിന്റെ കാഴ്ച പോയിക്കിട്ടാന്‍ ദിവസത്തില്‍ 20 സിഗററ്റ് വലിച്ചാല്‍ മതി

0
518

പുകവലി ആരോഗ്യത്തിന് ഹാനികരം. ഇത് അറിയാത്ത ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ക്ക് അതൊരു തമാശയായാണ് തോന്നിയത്. സത്യം തുറന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് തന്നെയാകാം ഈ തമാശയ്ക്കും ഇടയാക്കിയത്.

എന്നാല്‍ ഹൃദ്രോഗവും, ക്യാന്‍സറും പോലുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമെ ദിവസത്തില്‍ 20 സിഗററ്റുകള്‍ വലിച്ചാല്‍ അന്ധതയും ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ പുകവലി ഹാനികരമായ പ്രത്യാതാഘങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി പഠനം കണ്ടെത്തിയിരിക്കുന്നത്.

പുകവലിക്കാരുടെ റെഡ്-ഗ്രീന്‍, ബ്ലൂ-യെല്ലോ കളര്‍ വിഷനില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതായാണ് പഠനത്തില്‍ തിരിച്ചറിഞ്ഞത്. അതായത് ന്യൂറോടോക്‌സിക് കെമിക്കല്‍ ഉള്‍പ്പെട്ട സിഗററ്റ് ഉപയോഗിച്ചാല്‍ കളര്‍ വിഷന്‍ നഷ്ടമാകുമെന്നാണ് അവസ്ഥ. നിറങ്ങളെ തിരിച്ചറിയാനും ഇതുവഴി ബുദ്ധിമുട്ടാകും. കൂടാതെ രക്തധമനികളിലേക്കും, റെട്ടിനയിലെ ന്യൂറോണുകളെയും ഇത് സാരമായി ബാധിക്കുമെന്നും പഠനം സ്ഥിരീകരിച്ചു.