മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചെലവാക്കിയ പണം തിരികെ നേടാന്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് അണിയറക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാണ് ബ്രാന്‍ഡിംഗ് വില്‍പ്പന. എയര്‍ടെല്‍ മുതല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് വരെയുള്ള ബ്രാന്‍ഡുകള്‍ക്ക് ഒടിയന്റെ പ്രചരണം വിറ്റ കൂട്ടത്തില്‍ സാക്ഷാല്‍ കിംഗ്ഫിഷറില്‍ നിന്നും അണിയറക്കാര്‍ പണം വാങ്ങി. 3 കോടി രൂപയ്ക്കാണ് കിംഗ്ഫിഷറുമായി ബ്രാന്‍ഡിംഗ് കരാര്‍. കിംഗ്ഫിഷര്‍ സോഡ എന്നാണ് പരസ്യമെങ്കിലും ആ ബ്രാന്‍ഡ് വില്‍ക്കുന്നത് സോഡയല്ലെന്ന് ആരെയും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. ഇത്തരത്തില്‍ പണം നേടുന്നത് ആശാസ്യമാണോയെന്നതാണ് ഉയരുന്ന ചോദ്യം.