റാഫേലില്‍ വിവാദത്തിന് ഇടം ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞാലും വിശ്വസിക്കില്ല പ്രതിപക്ഷം. കാരണം വലിയൊരു രാഷ്ട്രീയ നേട്ടം റാഫേലില്‍ സ്വപ്നം കണ്ടു നടക്കുകയാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായി ട്വീറ്റുകളിലും സഭയിലെ വെല്ലുവിളികളിലും മറുപടി നല്കിയ നിര്‍മ്മല സീതാരാമന് ഒടുവില്‍ രേഖകള്‍ പുറത്തുവിട്ടപ്പോഴും രാഹുലിന് മൗനം.
താങ്കള്‍ രാജ്യത്ത് മാപ്പ് പറയുമോയെന്ന ചോദ്യത്തോടെയാണ് നിര്‍മ്മല സീതാരാമന് തെളിവ് പുറത്തുവിട്ടത്. ഗവണ്മെന്റ് എച്ച്എഎല്ലിന് നല്കിയ കരാറുകളുടെ വിവരങ്ങള്‍ തെളിവായി നല്കാന് കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രിക്ക് രാഹുല്‍ നല്കിയ ഭീഷണി. ഇതിന് പിന്നാലെയാണ് കരാറുകളുടെ പട്ടിക നിര്‍മ്മ സീതാരാമന് ട്വീറ്റ് ചെയ്തത്. ഇതിനൊപ്പമാണ് മാപ്പ് പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടത്.
റഫേല്‍ യുദ്ധവിമാന കരാറിലെ ചര്‍ച്ചകള്‍ക്കിടെയാണ് സീതാരാമനും, രാഹുലും കൊമ്പുകോര്‍ത്തത്. ഇതിന് പിന്നാലെ എച്ച്എഎല്ലിന് 1 ലക്ഷം കോടിയുടെ കരാര്‍ ലഭിച്ചിട്ടില്ലെന്ന് ഒരു മാധ്യമ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് 26,570 കോടിയുടെ കരാറുകള്‍ ഒപ്പുവെച്ചതും, 73000 കോടിയുടെ അണിയറയിലുള്ള കരാറുകളെക്കുറിച്ചും തെളിവ് പുറത്തുവിട്ടത്. സഭയില്‍ തെളിവ് സമര്‍പ്പിക്കണം അല്ലെങ്കില്‍ രാജിവെയ്ക്കണം എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി.
‘കോണ്‍ഗ്രസ് അധ്യക്ഷന്‍ നുണകള്‍ പ്രചരിപ്പിക്കുന്നതും, രാജ്യത്തെ വഴിതെറ്റിക്കുന്നതും നാണക്കേടാണ്. 201418 കാലത്ത് എച്ച്എഎല്‍ 26570 കോടിയുടെ കരാറുകളില്‍ ഒപ്പുവെച്ചു. 73000 കോടിയുടെ പദ്ധതികള്‍ ഒരുങ്ങുന്നു. ഇനിയെങ്കിലും രാഹുല്‍ സഭയില്‍ വെച്ച് രാജ്യത്തോട് മാപ്പ് പറയുമോ, എന്നിട്ട് രാജി വെയ്ക്കാമോ’, സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. പ്രതിരോധ സേനകളും, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരും എച്ച്എഎല്ലിന് നല്കിയ കരാറിന്റെ വിവരങ്ങളും പ്രതിരോധ മന്ത്രി പുറത്തുവിട്ട വിവരങ്ങളിലുണ്ട്. അപ്പോഴേക്കും സഭയില്‍ നിന്ന് മോദി ഒളിച്ചോടിയെന്നായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്.