ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതി വീണത് വൃദ്ധന്റെ മുകളില്‍. താഴേക്കു ചാടിയ 30 വയസുകാരിമരിച്ചു. ഇവര്‍ വന്നു വീണത് 69 കാരന്റെ മുകളിലേക്കാണ്. ഇദ്ദേഹവും തല്‍ക്ഷണം മരിച്ചു. അഹമ്മദാബാദിലാണ് സംഭവം. സൂറത്ത് സ്വദേശിയായ മമതാ രതി (30)യാണ് മരിച്ചത്. ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
ചികിത്സാര്‍ത്ഥം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഭര്‍ത്താവിനും മകനുമൊപ്പം അഹമ്മദാബാദിലെത്തിയത്. അഹമ്മദാബാദിലെ പരിഷ്കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ സഹോദരന്റെ കുടുംബത്തോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
താമസിക്കുന്ന 13ാം നിലയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഇവര്‍ ചാടുകയായിരുന്നു. ഈസമയം പ്രഭാസ സവാരി കഴിഞ്ഞു മടങ്ങുകയായിരുന്ന ബാലുഭാഗ് ഗമിതിന് മുകളിലേക്ക് മമത വീണു. തല്‍ക്ഷണം ഇരുവരും മരിച്ചു.
ഇതേ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ താമസക്കാരനാണ് ഗമിത്.ഇദ്ദേഹം അധ്യാപകനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.