പോലീസിനായി ഹെലികോപ്ടര്‍ വാങ്ങല്‍, മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം എന്നിങ്ങനെ ആര്ഭാടങ്ങളില് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് കേരള സര്‍ക്കാര്‍ വീണ്ടുമൊരു ധൂര്‍ത്തിന് ഒരുങ്ങുന്നത്. അതും ഒരു കോടിയോളം ചിലവ് വരുന്ന ധൂര്‍ത്തിന്.
വെള്ളപ്പൊക്കമുള്‍പ്പെടെ ബാധിച്ച് കേരളം സാമ്പത്തികമായി പ്രതിസന്ധിയിലിരിക്കേയാണ് ഈ അനാവശ്യ ചിലവ്. കോളേജ് യൂണിയന് ചെയര്മാന്മാരെ സര്‍ക്കാര്‍ ചിലവില്‍ യുകെയിലെ കാര്‍ഡിഫിലേക്ക് നേതൃപാടവ പരിശീലത്തിന് അയക്കുന്നു. സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളേജുകളിലെ ചെയര്മാന്മാര്ക്കാണ് ഇതിന്റെ ഫലം ലഭിക്കുക.
ഒരു കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. മറ്റൊരു രസകരമായ വസ്തുത 70 കോളേജുകളിലെ ചെയര്മാന്മാരില് ഭൂരിഭാഗവും എസ്എഫ്ഐക്കാരാണ് എന്നുള്ളതാണ്. കേന്ദ്ര ഫണ്ടുപയോഗിച്ചെന്ന് ആദ്യം നല്കിയ വിശദീകരണമൊക്കെ കാറ്റില്‍ പറത്തി. കേരളം തന്നെയാണ് ഇതിന് ഫണ്ടിടുന്നത്.
മുഖ്യമന്ത്രിയായിരിക്കേ മൂന്നര വര്‍ഷത്തിനിടെ എട്ടു തവണയാണ് പിണറായി വിജയന് വിദേശ സന്ദര്‍ശനം നടത്തിയത്. അപ്പോള്‍ വിദേശ യാത്രയൊന്നും അത്ര ചിലവല്ലെന്ന് തോന്നിക്കാണും. കുട്ടി സഖാക്കള്‍ കൂടി പോയി കാണട്ടെ ലണ്ടനൊക്കെ എന്നു കരുതിയാലും തെറ്റില്ല !!