കനക ദുര്‍ഗ്ഗയും ബിന്ദുവും ചെയ്തത് തെറ്റോ ശരിയോ ; ഒളിവിലുള്ളവര്‍ ഇപ്പോഴും ഭയപ്പാടില്‍

0
629

ചരിത്ര വനിതകളായി മാധ്യമങ്ങള്‍ പുകഴ്ത്തിയ , ശബരിമലയില്‍ വാശിയോടെ കയറി തൊഴുത കനക ദുര്‍ഗ്ഗയും ബിന്ദുവും ഇപ്പോഴും അജ്ഞാത ഇടത്താണ്. കുടുംബവും കടുത്ത ആശങ്കയില്‍ തന്നെ. കേരളത്തില്‍ മടങ്ങിയെത്തുമ്പോള്‍ തങ്ങള്‍ക്കെതിരെ അക്രമമുണ്ടാകുമോ എന്ന് ഇവര്‍ ഭയക്കുന്നു. ഏതായാലും വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ നിലപാടും ചര്‍ച്ചയായി. വിശ്വാസികള്‍ക്ക് മാത്രമാണ് ശബരിമലയെന്നും രഹസ്യ അജണ്ടയുമായി എത്തുന്നവര്‍ക്കല്ലെന്നും ഹൈക്കോടതി തുറന്നടിച്ചു.

നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആക്ടിവിസ്റ്റുകള്‍ മലയിലേക്ക് വരേണ്ടെന്ന് പറഞ്ഞെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം അത് മാറ്റി പറഞ്ഞു. ഏതായാലും കോടതിയുടെ ഈ പരാമര്‍ശം സര്‍ക്കാരിനു കൂടി ബാധിക്കുന്നതാണ്.

രണ്ട് സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ശബരിമല ദര്‍ശനം നടത്തിയതോടെ സംരക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടായി മാറിയെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒപ്പം പ്രതിഷേധക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ ശബരിമല പ്രവേശനത്തിന് പിന്നില്‍ രഹസ്യ അജണ്ട ഉണ്ടോയെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇവരെ സഹായിക്കാന്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കേണ്ട കാര്യത്തെക്കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചു. മനീതി സംഘത്തെ പമ്പയില്‍ നിന്നും നിലയ്ക്കലില്‍ എത്തിക്കാന്‍ സ്വകാര്യ വാഹനം ഉപയോഗിക്കാന്‍ പോലീസ് അനുവദിച്ചതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഏതായാലും രഹസ്യ അജണ്ടയോ വാശിയോ അല്ല സുപ്രീം കോടതി നിയമം പാലിക്കാനുള്ള സര്‍ക്കാരിന്റെ ‘ ധീരവും ആത്മാര്‍ത്ഥതയും ‘ നിറഞ്ഞ സമീപനമാണ് ശബരിമലയിലുണ്ടായതെന്നാണ് ഇടതുപക്ഷം പറയുന്നത്. ഏതായാലും സംശയിക്കുന്ന കോടതിയോ പ്രതിഷേധക്കാരോ ..എല്ലാത്തിലും സര്‍ക്കാരിന് ന്യായീകരണമുണ്ട്. നിയമം പാലിക്കാനുള്ള ബാധ്യതയെന്ന ന്യായം !!!