മദ്യപാനം ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഒരു സാധാരണ കാര്യമായി മാറുന്ന അവസ്ഥയാണ്. ആഘോഷങ്ങളില്‍ മദ്യം ഒഴിവാക്കാന്‍ കഴിയാത്ത വസ്തുവായി തീര്‍ന്നിരിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട് വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ ഏറെയാണ്. എന്ത് കൊണ്ടാണ് മദ്യപാനം നിര്‍ത്തേണ്ടത് എന്നതിന്റെ കാരണങ്ങളാണ് താഴെ പറയുന്നത്.
ബിയര്‍ അത്ര അപകടകാരിയല്ലെന്ന് അവകാശപ്പെടുന്നത് പൊതുവെയുള്ള നിലപാടാണ്. എന്നാല്‍ ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് ഇത് രണ്ട് കപ്പില്‍ കൂടുതല്‍ കുടിച്ചാല്‍ ധാരാളം. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍ വഴിവെയ്ക്കും.
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് കുപ്പിയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. ഇത് അകത്ത് ചെല്ലുമ്പോള്‍ പാന്ക്രിയകള്, കരള്‍, കുടല് എന്നിവയ്ക്കാണ് പ്രശ്നങ്ങള്‍ രൂപപ്പെടുക. കൂടാതെ ഭാരം വര്‍ദ്ധിക്കാനും ഇതില്‍ പഞ്ചസാരയുടെ അളവ് കാരണമാകും. സ്ഥിരം മദ്യപാനിയാണെങ്കില്‍ പെരുമാറ്റത്തില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
ഷാംപെയിന് കരള്‍, കുടല് രോഗങ്ങളും ചിലരില്‍ വിഷാംശം സൃഷ്ടിക്കാനും കാരണമാകും. കുടലിലെത്തിയാല്‍ ഭക്ഷണം വേഗത്തില്‍ വിഘടിപ്പിക്കുന്നതാണ് ഇതിന് കാരണം. കോക്ടെയിലുകളും അമിതവണ്ണം സൃഷ്ടിച്ച് പ്രമേഹം വരുത്തിവെയ്ക്കും. ഇതിന് പുറമെ കരളിനും, പല്ലിനും ദോഷവും വരുത്തും.