ഉണക്കമുന്തിരി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഏറെയാണ്, ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ അത്ര ഇഷ്ടമില്ലാത്തവരും ഇത് കഴിച്ച് പോകും. ഇവ വെള്ളത്തിലിട്ടുവെച്ച ശേഷം കഴിച്ചാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കും. ഇവയിലെ സ്വാഭാവിക പഞ്ചസാര ഊര്‍ജ്ജസ്വലമായി ഇരിക്കാനും സഹായിക്കും.
അയേണ്‍, പൊട്ടാഷ്യം, കാല്‍ഷ്യം എന്നിവയാണ് സമ്പുഷ്ടമാണ് ഉണക്കമുന്തിരികള്‍. ശാരീരികവും, മാനസികവുമായ ആരോഗ്യത്തെ ഇത് സഹായിക്കും. രാത്രിയില്‍ ഇവ വെള്ളത്തിലിട്ടുവെച്ച ശേഷം രാവിലെ ഇത് കഴിക്കാം. ഇവയിലെ സ്വാഭാവിക പഞ്ചസാരയാണ് വിശപ്പ് അകറ്റി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കണമെന്ന തോന്നല്‍ ഒഴിവാക്കുന്നത്.
ജലാംശം ഉണക്കമുന്തിരിയിലെ ഫൈബര്‍ പ്രകൃതിദത്ത ലാക്സേറ്റീവുകളായി മാറ്റും. ദഹനം ക്രമപ്പെടുത്താനും ഇത് സഹായിക്കും. ദഹനപ്രശ്നമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഉണക്കമുന്തിരി ഇട്ടുവെച്ച വെള്ളം കൊടുക്കുന്നത് പഴയകാലം മുതലുള്ള രീതിയാണ്. രക്തസമ്മര്‍ദം കൂടുതലുള്ളവര്‍ക്ക് ഉണക്കമുന്തിരി ഏറെ പ്രയോജനം ചെയ്യും.
ഇവയിലെ പൊട്ടാഷ്യമാണ് ഇതിന് സഹായിക്കും. എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരിയിലെ ബോറോണ്‍ പ്രയോജനപ്രദമാണ്. വായ്നാറ്റം അകറ്റി വൃത്തി നിലനിര്‍ത്താനും ഈ ശീലം ഗുണം ചെയ്യും.